യുപിയില്‍ സ്വത്ത് തര്‍ക്കത്തെതുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തി
ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകനെ മൂന്നംഗ സംഘം വെടിവച്ചു കൊന്നു. സ്വകാര്യ വാര്‍ത്താ ചാനലിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായ രത്തന്‍ സിംഗാണ് തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെ കൊല്ലപ്പെട്ടത്.